ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ശാഖ ഗുരുവായൂരില്‍ തുറന്നു

Posted on: March 19, 2021

തൃശ്ശൂര്‍ : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 528 -ാമത് ശാഖ ഗുരുവായൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.എന്‍ മുരളിയും ക്യാഷ് കൗണ്ടറിന്റെ ഉദ്ഘാടനം ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ വി.കെ. സുജിത്തും നിര്‍വഹിച്ചു.

ഗുരുവായൂര്‍ ദേവസ്വം മാനേജ്മന്റ് കമ്മിറ്റി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, ഗുരുവായൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി.വേണുഗോപാല്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി വെള്ളൂര്‍, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സുദേവ് കുമാര്‍,ക്ലസ്റ്റര്‍ ഹെഡ് മഹേഷ് എസ്, ബ്രാഞ്ച് മാനേജര്‍ മഹേഷ്.ഇ എന്നിവര്‍ സംസാരിച്ചു.