വിദ്യ എന്‍ജിനീയറിംഗ് കോളേജ് സോഷ്യല്‍ എംപവര്‍മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: January 25, 2021

തൃശൂര്‍ : പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന വിദ്യ സോഷ്യല്‍ എംപവര്‍മെന്റ് സെന്റര്‍ മണപ്പുറം ഗ്രൂപ്പ് ചെയര്‍മാന്‍ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ വിദ്യ ഇന്റര്‍നാഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ സന്തോഷ് പ്രസന്നന്‍ അധ്യക്ഷത വഹിച്ചു .

വിദ്യ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി പി കെ അശോകന്‍ ,എക്‌സിക്യുട്ടീവ് ഡയറക്ടര്‍ , ജി മോഹനചന്ദ്രന്‍ ,ഫിനാന്‍സ് ആന്റ് അഡ്മിനിട്രേറ്റീവ് ഡയറക്ടര്‍ , സുരേഷ് ലാല്‍ ,ഇ സി മെമ്പര്‍ , കെ കെ തിലകന്‍ ,പ്രിന്‍സിപ്പാള്‍ ഡോ സി ബി സജി ,വൈസ് പ്രിന്‍സിപ്പാള്‍ ഡോ വി എന്‍ കൃഷ്ണചന്ദ്രന്‍ ,അക്കാദമിക് ഡീന്‍ ഡോ സുധ ബാലഗോപാലന്‍ ,സെന്റര്‍ മേധാവി ഡോ സിജു കെ സി കോര്‍ഡിനേറ്റര്‍മാരായ ഡോ വിനീത സി പി ,ദിവ്യ രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആറ് ,ഒമ്പത് ,പതിനൊന്ന് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ അഭിരുചി ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു .രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിവിധ ശാക്തീകരണ പരിശീലനങ്ങള്‍ക്കായി സോഷ്യല്‍ എംപവര്‍മെന്റ് സെന്ററായി ബന്ധപ്പെടാവുന്നതാണെന്ന് സെന്റര്‍ മേധാവി ഡോ സിജു കെ സി അറിയിച്ചു .ഫോണ്‍9497070129

 

TAGS: V P Nandakumar |