കെ എസ് എഫ് ഇ തെങ്ങമം ശാഖ ഉദ്ഘാടനം ചെയ്തു

Posted on: September 10, 2020

അടൂര്‍: കെ.എസ്.എഫ്.ഇയുടെ പുതിയ ശാഖ തെങ്ങ മത്ത് പ്രവര്‍ത്തനം തുടങ്ങി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പീലിപ്പോസ് തോമസ് അധ്യക്ഷത വഹിച്ചു.

മദര്‍ തെരേസാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരി കെ. പി. ഉദയഭാനു, ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേശ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് അംഗം ആര്യ ദിന്‍ രാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: KSFE | Thengamam |