ദോഹ ബാങ്കിന് പരിസ്ഥിതി അവാർഡ്

Posted on: May 7, 2015

Doha-Bank-wins-environmenta

ദുബായ് : ദോഹ ബാങ്കിന് അരബ് ഓർഗനൈസേഷൻ ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ പരിസ്ഥിതി അവാർഡ്. തുടർച്ചയായി രണ്ടാം വർഷമാണ് ദോഹ ബാങ്കിന് പരിസ്ഥിതി പുരസ്‌കാരം ലഭിക്കുന്നത്. ദുബായ് മുറൂജ്‌റോട്ടാന ഹോട്ടലിൽ നടന്ന ചടങ്ങിൽ ദോഹ ബാങ്ക് റിക്കവറി വിഭാഗം മേധാവി ഖലീഫ അബ്ദുള്ള അൽ കബി അവാർഡ് ഏറ്റുവാങ്ങി.

അരബ് ഓർഗനൈസേഷൻ ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രസിഡന്റ് പിയറി മൗകാർസെൽ, അറേബ്യൻ കോഓപറേഷൻ അഫയേഴ്‌സ് അംബാസഡർ ഡോ. മുഹമ്മദ് ഇസ അൽ അധ്വാൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

എല്ലാ കാര്യങ്ങളിലും ദോഹ ബാങ്ക് പിന്തുടരുന്ന ഗ്രീൻ പോളിസിക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ദോഹ ബാങ്ക് ചെയർമാൻ ഷെയ്ഖ് ഫഹദ് ബിൻ മുഹമ്മദ് ബിൻ ജബോർ അഭിപ്രായപ്പെട്ടു. കുറഞ്ഞ ഊർജ്ജ ഉപയോഗത്തിന് വെസ്റ്റ് ബേയിലെ ദോഹബാങ്ക് ആസ്ഥാനത്തിന് ലീഡ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. പേപ്പർലെസ് ബാങ്കിംഗ്, ബയോ ഡിഗ്രേഡബിൾ ക്രെഡിറ്റ് കാർഡ്‌സ് തുടങ്ങി ഗ്രീൻ ബാങ്കിംഗ് ശൈലിയാണ് ദോഹ ബാങ്ക് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.