ഡായികിൻ ഇന്ത്യയിൽ എസി പ്ലാന്റ് സ്ഥാപിക്കും

Posted on: May 1, 2015

Daikin-Plaza-Big

ഹൈദരബാദ് : ജാപ്പനീസ് എയർകണ്ടീഷനിംഗ് കമ്പനിയായ ഡായികിൻ ഇന്ത്യയിൽ എസി നിർമാണപ്ലാന്റ് സ്ഥാപിക്കും. 350 കോടി രൂപ മുതൽമുടക്കിൽ 5 ലക്ഷം യൂണിറ്റ് ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്ന് ഡായികിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൻവാൽ ജീത് ജാവ പറഞ്ഞു.

നിലവിൽ രാജസ്ഥാനിലെ പ്ലാന്റിന് 5 ലക്ഷം യൂണിറ്റ് ശേഷിയുണ്ട്. ഇതോടെ ഇന്ത്യയിലെ സ്ഥപിതശേഷി പ്രതിവർഷം 10 ലക്ഷം യൂണിറ്റുകളാകും. അയൽരാജ്യങ്ങളിലേക്ക് കയറ്റുമതിയും ലക്ഷ്യമിടുന്നു. ഹോം എയർകണ്ടീഷനിംഗിന് പുറമെ 11 എയർപോർട്ടുകളിലും ഹൈദരബാദ് മെട്രോയുടെയും എയർകണ്ടീഷനിംഗ് സേവനം നൽകുന്നുണ്ട്.

നിലവിൽ 2,600 കോടി രൂപയുടെ വിറ്റുവരവ് ഡായികിൻ നേടുന്നുണ്ട്. 2,000 ഡീലർമാരും 200 സൊല്യൂഷൻസ് പ്ലാസയും ഉൾപ്പടെയുള്ള വിതരണശൃംഖലയും കമ്പനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.