സോളാർ പാർക്ക് : സ്ഥലം ഏറ്റെടുത്ത് നൽകും

Posted on: April 7, 2015

Solar-Park-Big

തിരുവനന്തപുരം : കാസർഗോഡ് സ്ഥാപിക്കുന്ന 200 മെഗാവാട്ട് സോളാർ പാർക്കിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാൻ ധാരണയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്നയോഗത്തിലാണ് തീരുമാനമായത്.

സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി നടത്തിപ്പുകാർ. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, അടൂർ പ്രകാശ്, സോളാർ എനർജി കോർപറേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.