വോട്ട് ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകളില്‍ 15% കിഴിവ് പ്രഖ്യാപിച്ച് വണ്ടര്‍ല കൊച്ചി

Posted on: April 22, 2024

കൊച്ചി : വോട്ടിംഗിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് തങ്ങളുടെ കൊച്ചി പാര്‍ക്കില്‍ വോട്ടിംഗ് മാര്‍ക്ക് കാണിക്കുന്ന സന്ദര്‍ശകര്‍ക്ക് ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ 15% ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫര്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓഫര്‍ ലഭ്യമാക്കാന്‍ മഷി പുരട്ടിയ വിരല്‍ പാര്‍ക്ക് പ്രവേശന കവാടത്തില്‍ പരിശോധിച്ച് ഉറപ്പിക്കും.

”ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍, വോട്ട് ചെയ്യുന്നത് രാജ്യത്തോടുള്ള നമ്മുടെ കടമയാണ്. വ്യക്തികളെ വോട്ടുചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ചെറിയ ചുവടുവെപ്പാണ് ഈ സംരംഭമെന്ന് ഞങ്ങള്‍ ശക്തമായി വിശ്വസിക്കുന്നു,’ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.

വണ്ടര്‍ലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (https://bookings.wonderla.com) എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി പാര്‍ക്കിന്റെ 0484-3514001, 7593853107 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.