ചെറുകിട കച്ചവടക്കാര്‍ക്കായി സിംഗിള്‍.ഐഡി ആപ്പ് പുറത്തിറക്കി

Posted on: February 16, 2024

മുംബൈ : ചെറുകിട കച്ചവടക്കാര്‍ക്ക് റിവാര്‍ഡ് ബാലന്‍സുകള്‍ നഷ്ടമാകാതിരിക്കാന്‍ ആപ്പ് പുറത്തിറക്കി സിംഗിള്‍.ഐഡി. മുംബൈയില്‍ നടന്ന ചടങ്ങില്‍ എനിഗ്മാറ്റിക് ബ്രാന്‍ഡ് അംബാസഡറായ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണി സിംഗിള്‍.ഐഡി ആപ്പ്അവതരിപ്പിച്ചു.

സ്‌റ്റൈല്‍ സര്‍വത്ര ടെക്‌നോളജീസുമായാണ് സിംഗിള്‍. ഐഡി ഏറ്റവും പുതുതായി കൈകോര്‍ക്കുന്നത്. രാജ്യത്തെ അറുന്നൂറ് ബാങ്കുകളുമായി വ്യാപാരബന്ധമുള്ള സര്‍വ്വത്ര ടെക്‌നോളജിയുമായുള്ള സഹകരണത്തോടെ ഈ ബാങ്കുകളുടടെ ഉപയോക്താക്കള്‍ക്ക് കൂടി സിംഗിള്‍. ഐഡിയുടെ സേവനം ലഭ്യമാകും. എനിഗ്മാറ്റിക് സ്‌റ്റൈല്‍ ഗ്ലോബല്‍ സിഇഒ ബിഷ് സ്മീര്‍, ഡയറക്റ്റര്‍ സുഭാഷ് മാനുവല്‍എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ റീടെയ്‌ല് റിവാര്‍ഡ് പേസിലും ഒരു ഏകീകൃത അന്തിമ ഉപഭോക്തൃ ഐഡന്റിറ്റി നല്‍കിയാണ് സിംഗിള്‍ ഐഡി ഇത് സാധ്യമാക്കുന്നത്. വ്യത്യ സ്ത റിവാര്‍ഡ് പ്രോഗ്രാമുകളിലൂടെ ലഭിക്കുന്ന എല്ലാ പേയ്മെന്റ് ലിങ്ക്ഡ് ഓഫറുകളും ഏകോപിപ്പിച്ച് ട്രാക്ക് ചെയ്യാനാകും.

കടകളിലും ഓണ്‍ലൈനിലും നടക്കുന്ന മുഴുവന്‍ ഓഫര്‍ വ്യവസായത്തിനും സിംഗിള്‍, ഐഡി നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്. മക്‌ഡൊണാള്‍ഡ്‌സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ് തുടങ്ങി 30 പ്രമുഖ ബാന്‍ഡുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഈ സേവനം സിംഗിള്‍.ഐ.ഡി
സാധ്യമാക്കുന്നത്.

 

TAGS: Single.id |