മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ യില്‍ ആദ്യ ദിനമെത്തിയത് 82 ശതമാനം അപേക്ഷ

Posted on: December 19, 2023

ന്യൂഡല്‍ഹി : മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ട (മുത്തൂറ്റ് ബ്ലൂ) മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പനയുടെ ആദ്യ ദിനമെത്തിയത് 82 ശതമാനം അപേക്ഷ.

960 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ. വില്പനയ്ക്കുള്ളത് 2,43,87,447 ഓഹരികള്‍. ആദ്യദിനം തന്നെ 2,00,28,108 ഓഹരികള്‍ക്കുള്ള അപേക്ഷയെത്തി.

ചില്ലറ നിക്ഷേപകര്‍ക്കു ഓഹരികളില്‍ 1.37 മടങ്ങ് അപേക്ഷകരെത്തി. 277-291 നിലവാരത്തിലാണ് പ്രൈസ് ബാന്‍ഡ്.