തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കടന്ന് അപര്‍ണ്ണ എന്റര്‍പ്രൈസസ് ആഗോളതലത്തിലേക്ക്

Posted on: December 16, 2023

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന നിര്‍മ്മാണ സാമഗ്രികളുടെ ഉത്പാദകരായ അപര്‍ണ്ണ ഇന്‍ഡസ്ട്രീസ് തങ്ങളുടെ യുപിവിസി ഡോര്‍-വിന്‍ഡോ ബ്രാന്‍ഡായ ഒക്കോടെക്കുമായി തെക്ക്-കിഴക്കന്‍ ഏഷ്യന്‍ വിപണിയിലേക്കു കടക്കുന്നു. ഉത്തരേന്ത്യന്‍ വിപണിയിലും ഭൂട്ടാനിലും വിജയകരമായി എത്തിയ ശേഷമാണ് അപര്‍ണ്ണ ഇന്‍ഡസ്ട്രീസ് വിയറ്റ്‌നാം, ബംഗ്ലാദേശ്, ശ്രിലങ്ക, നേപ്പാള്‍ എന്നിവടങ്ങളിലേക്കു കടക്കുന്നത്. ഒക്കോടെക്കിന്റെ ഭാവിയിലെ ആകെ വരുമാനത്തിന്റെ 20 ശതമാനം ഈ മേഖലകളില്‍ നിന്നായിരിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

യുപിവിസി വിപണി 6.8 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയോടെ 2032-ല്‍ 99.18 ബില്യണ്‍ ഡോളറിലെത്തും എന്ന കണക്കു കൂട്ടിലിന്റെ പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന വിപണികളിലേക്കുള്ള കമ്പനിയുടെ കടന്നു വരവ് ഏറെ സാധ്യതകളാണ് ഉയര്‍ത്തുന്നത്.

കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ ഒക്കോടെക് ഉല്‍പന്ന നിരയില്‍ 20 ശതമാനം വളര്‍ച്ചയാണു തങ്ങള്‍ക്കു കാണാനായതെന്നും യുപിവിസി രംഗത്തെ വിശ്വസനീയ ബ്രാന്‍ഡ് എന്ന സ്ഥാനത്തിനായി ഏറ്റവും മികച്ച ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അപര്‍ണ്ണ എന്റര്‍പ്രൈസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അപര്‍ണ്ണ റെഡ്ഡി പറഞ്ഞു.