ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു ആമസോണിന്റെ റോബട്ടുകള്‍

Posted on: October 23, 2023

കൊച്ചി : ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും റോബട്ടുകളെ നിയോഗിക്കാനുള്ള തീരുമാനത്തിലാണ് ആമസോണ്‍. കമ്പനിയുടെ സംഭരണശാലകളില്‍ ഹ്യൂമനോയ്ഡുകളെ നിയോഗിച്ചു തുടങ്ങി.

കൈകളും കാലുകളുമുള്ള ഈ ഹ്യൂമനോയ്ഡുകളെ ഓര്‍ഡറെടുക്കാനും പാക്കിംഗ് നടത്താനുമൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്.

7.5 ലക്ഷത്തോളം റോബട്ടുകള്‍ വിവിധ രാജ്യങ്ങളിലെ സംഭരണശാലകളിലുണ്ട്. തൊഴില്‍ നഷ്ടമാകുമെന്നആരോപണവുമായി ട്രേഡ് യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്.