എയര്‍ ഇന്ത്യ പുതിയ ആഗോള ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു

Posted on: August 14, 2023

കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പുതിയ ശക്തമായ ഇന്ത്യയുടെ സത്തയുമായുള്ള പുതിയ ആധുനീക ബ്രാന്‍ഡ് ഐഡന്റിറ്റിയും എയര്‍ക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു.

എയര്‍ ഇന്ത്യ ചരിത്രപരമായി ഉപയോഗിച്ചു വന്നിരുന്ന ഐകോണിക് ഇന്ത്യന്‍ വിന്‍ഡോ ആകൃതിയെ പുതിയ ബ്രാന്‍ഡ് ഡിസൈന്റെ കേന്ദ്രമാകുന്ന ഗോള്‍ഡ് വിന്‍ഡോയിലേക്ക് പുനര്‍ ആവിഷ്‌ക്കാരം ചെയ്യുന്നതാണ് പുതിയ രൂപം. സാധ്യതകളുടെ ജാലകത്തെയാണിത് സൂചിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ ചിഹ്നം- ദി വിസ്ത ഗോള്‍ഡ് വിന്‍ഡോ ഫ്രെയിമിന്റെ ഉയര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയാണ്. പരിധികളില്ലാത്ത സാധ്യതകള്‍, പുരോഗതികള്‍, എയര്‍ ലൈനിന്റെ ശക്തിയും ആത്മവിശ്വാസവും ഭാവിയിലേക്കായുള്ള നീക്കം എന്നിവ ഉയര്‍ത്തിക്കാട്ടുന്നതാണിത്.

ആഴത്തിലുള്ള ചുവപ്പ്, ഓബര്‍ജീന്‍, ഗോള്‍ഡ് എന്നീ വര്‍ണങ്ങള്‍ ഉയര്‍ത്തിയുള്ളതും ചക്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നതുമാണ് എയര്‍ ഇന്ത്യയുടെ പുതിയ എയര്‍ക്രാഫ്റ്റ് ലിവറി (വേഷവിതാനങ്ങള്‍). എയര്‍ ഇന്ത്യയുടെ പ്രീമിയവും താങ്ങാനാവുന്നതുമായ സ്ഥാനത്തോട് ആത്മവിശ്വാസത്തോടെ ഇഴുകി ചേരുന്ന പ്രത്യേകമായ രൂപകല്‍പന ചെയ്ത എയര്‍ ഇന്ത്യ സാന്‍സ് ഫോണ്ടും ഇതോടൊപ്പമുണ്ട്.

പുതിയ ഇന്ത്യയെ ആഗോളതലത്തില്‍ അഭിമാനത്തോടെ പ്രതിനിധീകരിക്കുന്ന വിധത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള അതിഥികള്‍ക്കു സേവനം നല്‍കുന്ന ആഗോള നിലവാരമുള്ള എയര്‍ലൈനായി എയര്‍ ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് മാറ്റങ്ങളോടെയുള്ള പുതിയ ബ്രാന്‍ഡ് എന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ കാംപ്‌ബെല്‍ വില്‍സണ്‍ പറഞ്ഞു.

എയര്‍ ഇന്ത്യയുടെ മഹത്തായ ചരിത്രവും നവീനവും ആവേശകരവുമായ ഭാവിക്കായുള്ള നീക്കങ്ങളും കോര്‍ത്തിണക്കി ബ്രാന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ കമ്പനിയായ ഫ്യൂചര്‍ബ്രാന്‍ഡുമായി സഹകരിച്ചാണ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി രൂപകല്‍പന ചെയ്തത്. ഇന്ത്യന്‍ ഹൃദയമുള്ള ഒരു പ്രീമിയം ഗ്ലോബല്‍ എയര്‍ലൈനിനായുള്ള പ്രത്യേകമായുള്ള രൂപകല്‍പനയാണ് തയ്യാറാക്കിയത്. പുതിയ വേഷവിതാനങ്ങളുമായി എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 എത്തുന്ന 2023 ഡിസംബര്‍ മുതല്‍ യാത്രക്കാര്‍ക്ക് പുതിയ ലോഗോയും കാണാനാവും.

ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും ഇന്ത്യയ്ക്കകത്തും സഞ്ചരിക്കുന്നവരുടെ താല്‍പര്യമുള്ള എയര്‍ലൈന്‍ എന്ന സ്ഥാനം ശക്തമാക്കുന്ന വിധത്തില്‍ അതിഥികളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന രീതിയിലെ സേവനങ്ങള്‍ക്കായി നിര്‍ണായക നിക്ഷേപങ്ങളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.

എയര്‍ബസില്‍ നിന്നും ബോയിങില്‍ നിന്നും 70 ബില്യണ്‍ ഡോളറിന് 470 വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ചരിത്രപരമായ ധാരണകളാണ് എയര്‍ ഇന്ത്യ ഉറപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷം നവംബര്‍ മുതല്‍ പുതിയ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങും.

ഈ വര്‍ഷം 20 വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങുകയും പാട്ടത്തിനെടുക്കുകയും ചെയ്യുന്നതിലൂടെ എയര്‍ ഇന്ത്യയുടെ വിമാന നിരയുടെ മാറ്റം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 43 വൈഡ് ബോഡി വിമാനങ്ങളുടെ ഇന്റീരിയറുകള്‍ 2024 മധ്യത്തോടെ പൂര്‍ണമായി പുതുക്കുന്നതിനുള്ള 400 മില്യണ്‍ ഡോളറിന്റെ പദ്ധതിയുമുണ്ട്. എല്ലാ കാബിനുകളിലും പുതിയ സീറ്റുകള്‍ സ്ഥാപിക്കുക, പുതിയ ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സംവിധാനങ്ങളും വിമാനത്തിനുള്ളിലെ വൈഫൈ കണക്ടിവിറ്റിയും ലഭ്യമാക്കുക എന്നിവ ഇതിലുള്‍പ്പെടുന്നു. 2024 മാര്‍ച്ചോടെ വൈഡ് ബോഡി വിമാനങ്ങളില്‍ 33 ശതമാനവും മെച്ചപ്പെടുത്തിയിരിക്കും. അടുത്ത രണ്ടര വര്‍ഷങ്ങളില്‍ മൊത്തം വിമാനങ്ങളും പുതുക്കി അവതരിപ്പിക്കുകയും ചെയ്യും.

പുതിയ ഡിജിറ്റല്‍ ടൂളുകളും സൗകര്യങ്ങളുമായി എയര്‍ ഇന്ത്യ പുതിയ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവ അവതരിപ്പിച്ച് മെച്ചപ്പെട്ട വെബ് അനുഭവങ്ങളും ലഭ്യമാക്കുന്നുണ്ട്.

ഒന്‍പത് ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും എല്ലാ ദിവസങ്ങളിലും എല്ലാ സമയത്തും സേവനങ്ങള്‍ നല്‍കുന്ന കസ്റ്റമര്‍ കോണ്ടാക്ട് സെന്ററും ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കും. ആയിരക്കണക്കിന് പുതിയ റിഡംഷന്‍ സാധ്യതകള്‍ നല്‍കുന്ന പൂര്‍ണമായും പുനര്‍രൂപകല്‍പന ചെയ്ത ലോയല്‍റ്റി പരിപാടി 2024 ആദ്യം അവതരിപ്പിക്കും.

പ്രീമിയം ഉപഭോക്താക്കള്‍ക്ക് 100 ശതമാനം ലോഞ്ച് സേവനം പ്രദാനം ചെയ്യുന്ന വിധത്തില്‍ ആഗോള ലോഞ്ച് ശൃംഖലാ വികസനത്തിന്റെ ഭാഗമായി ഡെല്‍ഹി, ന്യൂയോര്‍ക്ക് ജെഎഫ്‌കെ വിമാനത്താവളങ്ങളില്‍ പൂര്‍ണമായും പുതിയ ലോഞ്ചുകള്‍ നിര്‍മിക്കാനായി എയര്‍ലൈന്‍ നിക്ഷേപം നടത്തും.

എയര്‍ ഇന്ത്യയില്‍ നടക്കുന്ന മാറ്റങ്ങള്‍ ത്വരിതപ്പെടുത്താനായി 3200 കാബിന്‍ ക്രൂവും ആയിരത്തോളം കോക്പിറ്റ് ക്രൂവും അടക്കം അയ്യായിരത്തിലേറെ പുതിയ ജീവനക്കാരെ എയര്‍ ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാനാവും വിധം ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പരിശീലന അക്കാദമികളില്‍ ഒന്ന് ഇന്ത്യയില്‍ നിര്‍മിക്കാന്‍ വന്‍തോതിലുള്ള നിക്ഷേപവും സ്ഥാപനം നടത്തുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ വിവിധ മേഖലകളിലായുള്ള പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ദര്‍ശിക്കാനായി ഈ ലിങ്ക് ക്ലിക്കു ചെയ്യുക. https://www.airindia.com/in/en/rebrand-kit.html.