എംഎസ്‌സി എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും

Posted on: July 1, 2023


തിരുവനന്തപുരം : എയര്‍ കാര്‍ഗോ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രാവല്‍ ആന്‍ഡ് കാര്‍ഗോ വ്യവസായത്തിലെ ആഗോള സോഫ്‌റ്റ്വെയര്‍ നിര്‍മാതാക്കളായ ഐബിഎസുമായി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി (എംഎസ്‌സി ) പങ്കാളിത്തത്തില്‍ ഏര്‍പ്പെടും. എംഎസ്‌സിയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്റെ ഐകാര്‍ഗോ സൊല്യൂഷന്‍ വിന്യസിക്കും.ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമായി കാര്‍ഗോ സെയില്‍സ്, ഓപ്പറേഷന്‍സ്, കാര്‍ഗോ അക്കൗണ്ടിംഗ്, എം
എസി പോര്‍ട്ടല്‍ എന്നിവ ഉള്‍ക്കൊന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് ബിസിനസ് പ്രവ
ര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ എംഎസ്‌സിയെ സഹായിക്കും.

ഡിജിറ്റലൈസേഷന്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിലൂടെ എംഎസ്‌സിയുടെ എയര്‍ കാര്‍ഗോ മൂല്യശൃംഖല,
വില്പ്പന, ഓപ്പറേഷന്‍സ്, അക്കൗണ്ടിംഗ് എന്നിവയില്‍കാര്യക്ഷമമായ മാറ്റമുണ്ടാക്കാനും ബിസിനസ് മെച്ചപ്പെ
ടുത്താനും സാധിക്കും. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കാരിയര്‍ കമ്പനികളിലൊന്നായ എംഎസ്
സിയുടെ എയര്‍ കാര്‍ഗോയൂണിറ്റ് വിപുലപ്പെടുത്താന്‍ഈ പങ്കാളിത്തം ഐബിഎസിനെ പ്രാപ്തമാക്കും. കാ
ര്‍ഗോ ഐക്യു, സി-എക്‌സ്എംഎല്‍, വണ്‍ റെക്കോഡ്, ഇ-എഡബ്ല്യുബി, ഇ-ഫയ്റ്റ് തുടങ്ങി ലോജിസ്റ്റിക്‌സ്
വ്യവസായത്തിലെ സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഏറ്റവുംനൂതന സേവനങ്ങളാണ് ന
ല്‍കുക. മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്‌സ് മോഡലുകളിലുടനീളം തടസമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കൈവരിക്കു
ന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.

കാര്‍ഗോ വ്യവസായത്തില്‍ എംഎസ്സിയെ പിന്തുണയ്ക്കുന്നതിലും പങ്കാളിത്തം ആരംഭിക്കുന്ന തിലുംസന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്‌റ്റ്വെയര്‍കാര്‍ഗോ ആന്‍ഡ് ലോജിസ്റ്റിക്‌സ് സൊല്യൂഷന്‍സ്
മേധാവി അശോക് രാജന്‍പറഞ്ഞു. ഉപയോക്താക്കള്‍ക്ക് പൂര്‍ണതോതില്‍സോഫ്‌റ്റ്വെയര്‍ സൊല്യൂഷന്‍സ് നല്‍കുന്ന തരത്തില്‍ എയര്‍ കാര്‍ഗോ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎസ്സി എയര്‍ കാര്‍ഗോ സിനിയര്‍ വൈസ്പ്രസിഡന്റ് ജാനി ഡേവല്‍പറഞ്ഞു.

 

TAGS: IBS | Msc Air Cargo |