സാഫിന് മൈക്രോസോഫ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് പാര്‍ട്ണര്‍ പുരസ്‌കാരം

Posted on: June 29, 2023

തിരുവനന്തപുരം : ആഗോള ബാങ്കിംഗ് ടെക്‌നോളജി കമ്പനിയായ സാഫിന് മൈക്രോസോഫ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് പാര്‍ട്ണര്‍ പുരസ്‌കാരം. മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപഭോക്തൃ സേവ
നത്തില്‍ നൂതനത്വം ഏര്‍പ്പെടുത്തിയതിനാണു പുരസ്‌കാരം. 100 ല്‍പരം രാജ്യങ്ങളില്‍ നിന്നു ലഭിച്ച 4,200
നാമനിര്‍ദേശങ്ങളില്‍ നിന്നാണു വിവിധ മേഖലകളില്‍ പുരസ്‌കാരങ്ങള്‍നല്‍കുന്നത്.

ജൂലായ് 18,19 തിയതികളില്‍ നടക്കുന്ന ഈ വര്‍ഷത്തെ ‘ഇന്‍സ്പയര്‍’ സമ്മേളനത്തില്‍ സാഫിന് പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മൈക്രോസോഫ്റ്റിന്റെ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ കനേഡിയന്‍ കമ്പനിയായതില്‍ അഭിമാനമുണ്ടെന്ന് സാഫിന്റെ സിഇഒ അല്‍ കരീം സോംജി പറഞ്ഞു.

കാനഡയില്‍ വാന്‍കുവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കു തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, ചെന്നെ എന്നിവിടങ്ങളില്‍ ഓഫിസുണ്ട്. ആഗോളതലത്തിലുള്ള 600 ജീവനക്കാരില്‍ 300 പേരും ജോലിചെയ്യുന്നത് ഇന്ത്യയിലെ ഓഫിസുകളിലാണ്. ബാങ്കിംഗ് സേവനങ്ങള്‍ ക്രമീകരിച്ച് മികച്ച ലാഭമുണ്ടാക്കാനും ഉപഭോക്തൃ സൗഹൃദ സേവനങ്ങള്‍ നല്‍കാനുമുള്ള സേവനങ്ങളാണു സാഫിന്‍ നല്‍കുന്നത്.