ഗിഫ്റ്റ് നിഫ്റ്റിക്ക് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച്

Posted on: June 21, 2023

കൊച്ചി : എസ്ജിഎക്‌സ് നിഫ്റ്റി 2023 ജൂലൈ 3 മുതല്‍ ഗിഫ്റ്റ് നിഫ്റ്റിയായി പൂര്‍ണ തോതില്‍ മാറുന്നതിന്റെ ഭാഗമായി എന്‍എസ്ഇ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ ഐഎക്‌സ്) ഗിഫ്റ്റ് നിഫ്റ്റിക്ക് വേണ്ടണ്‍ി പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ വിജയഗാഥയില്‍ പങ്കാളിയായി ഗിഫ്റ്റ് നിഫ്റ്റിയില്‍ എന്‍എസ്ഇ ഐഎക്‌സ് പദ്ധതികളിലൂടെ പങ്കെടുക്കാനുള്ള നവീനമായ അവസരവും പുതിയ ദിശയുമാണ് ഗിഫ്റ്റ് നിഫ്റ്റിയുടെ പുതിയ ഐഡന്റിറ്റിയിലൂടെ ലഭിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ വിജയഗാഥയെ പ്രതിഫലിപ്പിക്കുന്ന നിഫ്റ്റി 50 സൂചികയെ പതാകവാഹകമായി നല്‍കിയിട്ടുള്ള പുതിയ രൂപമാണ് ഗിഫ്റ്റ് നിഫ്റ്റിയുടേത്.

എന്‍എസ്ഇ ഐഎക്‌സ്-എസ്ജിഎക്‌സ് കണക്ട് 2023 ജൂലൈ 3 മുതല്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു എന്ന അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. എന്‍എസ്ഇ ഐഎക്‌സും എസ്ജിഎക്‌സും തമ്മിലുള്ള തന്ത്രപരമായ ഈ സഹകരണത്തിന്റെ ഫലമായി എസ്ജിഎക്‌സ് അംഗങ്ങള്‍ക്ക് ഗിഫ്റ്റ് നിഫ്റ്റി ഓര്‍ഡറുകള്‍ എന്‍എസ്ഇ ഐഎഫ്എസ്സി വഴി റൂട്ടുചെയ്യാനും എസ്ജിഎക്‌സ് ഡെറിവേറ്റീവ് ക്ലിയറിങ് വഴി ക്ലിയറിങും സെന്റില്‍മെന്റും നടത്താനും സാധിക്കും.

ഇതിന്റെ തുടക്കമായി വിപണി പങ്കാളികള്‍ക്ക് എന്‍എസ്ഇ ഐഎക്‌സില്‍ ഗിഫ്റ്റ് നിഫ്റ്റി 50, ഗിഫ്റ്റ് നിഫ്റ്റി ബാങ്ക്, ഗിഫ്റ്റ് നിഫ്റ്റി ബാങ്ക്, ഗിഫ്റ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗിഫ്റ്റ് നിഫ്റ്റി ഐടി ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ തുടങ്ങിയവയില്‍ പ്രവേശിക്കാനാവും. തുടര്‍ന്ന് മറ്റു സൂചികകളും ഗിഫ്റ്റ് നിഫ്റ്റി സ്യൂട്ടില്‍ ലഭ്യമാക്കും. ഈ കരാറുകള്‍ 21 മണിക്കൂറുകള്‍ വരെ ലഭ്യമാകുകയും ചെയ്യും. ഏഷ്യ, യൂറോപ്, അമേരിക്ക എന്നിവിടങ്ങളിലെ വിപണികളുടെ സമയവുമായി യോജിച്ചു പോകുന്നതാണ് ഇത്. അമേരിക്കന്‍ ഡോളറിലുള്ള നിഫ്റ്റി ഐഎക്‌സിലെ നിഫ്റ്റി ഡെറിവേറ്റീവുകളില്‍ പ്രവേശിക്കാനുള്ള സിംഗിള്‍ പൂള്‍ ലിക്വിഡിറ്റിയാവും ഗിഫ്റ്റി നിഫ്റ്റി ലഭ്യമാക്കുക. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയുടെ (ഐഎഫ്എസ്സിഎ) നിയന്ത്രണ ചട്ടക്കൂടിനു കീഴിലായിരിക്കും ഇത്.

ഗിഫ്റ്റ് നിഫ്റ്റിയുടെ പുതിയ ഐഡന്റിറ്റി ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് ഗിഫ്റ്റ് നിഫ്റ്റിയിലെ എന്‍എസ്ഇ ഇന്റര്‍നാഷണ്‍ എക്‌സ്‌ചേഞ്ച് വഴി നിഫ്റ്റി ഉല്‍പന്നങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സവിശേഷമായ അവസരവും പുതിയ ദിശയുമാണ് ലഭ്യമാക്കുന്നതെന്ന് എന്‍എസ്ഇ സിഇഒയും മാനേജിങ് ഡയറക്ടറുമായ അഷീഷ്‌കുമാര്‍ ചൗഹാന്‍ പറഞ്ഞു. എസ്ജിഎക്‌സ് നിഫ്റ്റി 2023 ജൂലൈ 3 മുതല്‍ ഗിഫ്റ്റ് നിഫ്റ്റിയായി പൂര്‍ണ തോതില്‍ മാറുന്നതിനോട് ഒരു ചുവടു കൂടി അടുക്കുന്നതാണിത്. ഗിഫ്റ്റ് സിറ്റി ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് ചെയ്യുന്ന പദ്ധതി ആകണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്പ്പാട് അവതരിപ്പിക്കുന്നതിന് ഗിഫ്റ്റ് നിഫ്റ്റി സഹായകമാകും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ഡോളറിലുള്ള നിഫ്റ്റി ഡെറിവേറ്റീവുകള്‍ ട്രേഡു ചെയ്യാനുള്ള ഏക ജാലകമാണ് ഗിഫ്റ്റി നിഫ്റ്റി ലഭ്യമാക്കുന്നതെന്ന് എന്‍എസ്ഇ ഐഎക്‌സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ വി ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഗിഫ്റ്റ് നിഫ്റ്റിയെ യഥാര്‍ത്ഥ അന്താരാഷ്ട്ര ഐഎഫ്എസ്സി ആക്കാനുള്ള മാറ്റത്തിലെ പ്രധാന നാഴികക്കല്ലാണിത്. ആഗോള മൂലധന വിപണിയിലെ നേതൃസ്ഥാനത്ത് എത്താനുള്ള എന്‍എസ്ഇ ഐഎക്‌സിന്റെ കാഴ്ചപ്പാടു വ്യക്തമാക്കുന്നതാണ് തങ്ങളുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.