എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 29,589 കോടിയുടെ പുതിയ ബിസിനസ് പ്രീമിയം നേടി

Posted on: April 28, 2023

കൊച്ചി : രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 29,589 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 25,457 കോടി രൂപയേക്കാള്‍ 17 ശതമാനം വര്‍ധനയാണിത്.

എസ്ബിഐ ലൈഫിന്റെ പ്രൊട്ടക്ഷന്‍ ന്യൂ ബിസിനസ് പ്രീമിയം ഈ കാലയളവില്‍ മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനയോടെ 3,636 കോടി രൂപയിലെത്തി. വ്യക്തിഗത സംരക്ഷണത്തിനുള്ള പുതിയ ബിസിനസ് പ്രീമിയം 6 ശതമാനം വളര്‍ച്ചയോടെ 996 കോടി രൂപയായി. വ്യക്തിഗത ന്യൂ ബിസിനസ് പ്രീമിയം ഇക്കഴിഞ്ഞ മാര്‍ച്ച് 31-ന് മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 27 ശതമാനം വളര്‍ച്ചയോടെ 20,906 കോടി രൂപയിലെത്തി. വിപണി വിഹിതം 24.3 ശതമാനമാണ്.

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 1,721 കോടി രൂപയാണ്. കമ്പനിയുടെ സോള്‍വന്‍സി അനുപാതം 1.50 എന്ന റെഗുലേറ്ററി ആവശ്യകതയേക്കാള്‍ 2.15 എന്ന ശക്തമായ നിലയില്‍ തുടരുന്നു.

എസ്ബിഐ ലൈഫ് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2023 മാര്‍ച്ച് 31-ന് 3,07,339 കോടി രൂപയാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് 2,67,409 കോടി രൂപയായിരുന്നു. വളര്‍ച്ച 15 ശതമാനം. ഡെറ്റ്, ഇക്വിറ്റി അനുപാതം 71:29 ആണ്. കടംഉപകരണങ്ങളില്‍ 94 ശതമാനത്തിനും ‘ട്രിപ്പിള്‍ എ’ റേറ്റിംഗ് ഉണ്ട്.

വളരെ വിപുലമായ കമ്പനിയുടെ വിതരണ ശൃംഖലയില്‍ പരിശീലനം ലഭിച്ച 2,75,374 പ്രഫഷണലുകള്‍ ഉള്‍പ്പെടുന്നു. ബാങ്കഷ്വറന്‍സ്, ഏജന്‍സി, കോര്‍പറേറ്റ് ഏജന്റ്റുമാര്‍, ബ്രോക്കേഴ്‌സ്, വെബ് അഗ്രിഗേറ്റര്‍മാര്‍, ഇന്‍ഷുറന്‍സ് വിപണന സ്ഥാപനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍സ് തുടങ്ങി രാജ്യത്തൊട്ടാകെ കമ്പനിക്ക് 992 ഓഫീസുകളുണ്ട്.