ഡിഎംഐ ഫിനാന്‍സ് 40 കോടി ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി

Posted on: April 5, 2023

കൊച്ചി: ഡിജിറ്റല്‍ ധനകാര്യ സേവന കമ്പനിയായ ഡിഎംഐ ഫിനാന്‍സ് 40 കോടി യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി. മിറ്റ്സുബിഷി യുഎഫ്ജെ ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപ സമാഹരണം. സുമിറ്റോമോ സിറ്റ്സുയി ട്രസ്റ്റ് ബാങ്ക് ഉള്‍പ്പെടെ നിലവിലെ നിക്ഷേപകരും പങ്കാളികളായി.

പ്രാഥമിക, ദിദ്വീയ ഇടപാടുകളും ഈ നിക്ഷേപ റൗണ്ടില്‍ ഉള്‍പ്പെടും. വ്യക്തിഗത, എംഎസ്എംഇ വായ്പകള്‍, ഉപഭോക്തൃ സേവനം, കലക്ഷന്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തില്‍ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഡിഎംഐ ഫിനാന്‍സ്.

സാംസംഗ്, ഗൂഗിള്‍ പേ, എയര്‍ടെല്‍ തുടങ്ങിയവരുടെ എംബഡഡ് ഡിജിറ്റല്‍ ഫിനാന്‍സ് പങ്കാളി കൂടിയാണ് ഡിഎംഐ ഫിനാന്‍സ്.

TAGS: DMI Finance |