ഇന്ത്യന്‍ ഐ.ടി. മേഖലയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വിപ്രോ സി.ഇ.ഒ. തിയറി ഡിലോപോര്‍ട്ടയ്ക്ക്

Posted on: June 11, 2022

മുംബൈ : ഐ.ടി. മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലംപറ്റുന്ന എക്‌സിക്യുട്ടീവായി വിപ്രോയുടെ സി.ഇ.ഒ. തിയറി ഡിലോപോര്‍ട്ട്. മാര്‍ച്ച് 31-ന് അവസാനിച്ച 2021-22 സാമ്പത്തികവര്‍ഷത്തില്‍ 79.8 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി അദ്ദേഹത്തിനു ലഭിച്ചത്. യു.എസ്. സെക്യുരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷനു മുമ്പാകെ സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കമ്പനി ഇക്കാര്യം സൂചിപ്പിക്കുന്നത്.

2020 ജൂലായിലാണ് ഡിലോപോര്‍ട്ട് വിപ്രോ സി.ഇ.ഒ. ആയി ചുമതലയേറ്റത്. തുടര്‍ന്നുള്ള ഒമ്പതു മാസക്കാലയളവില്‍ അദ്ദേഹം 64.3 കോടി രൂപ കൈപ്പറ്റി. 2021-22 സാമ്പത്തികവര്‍ഷം 13.2 കോടി രൂപ ശമ്പളം, അലവന്‍സ് വിഭാഗത്തിലായി ലഭിച്ചു. കമ്മിഷന്‍, വേരിയബിള്‍ പേ എന്നിവയായി 19.3 കോടി രൂപ ലഭിച്ചു. മറ്റ് ആനുകൂല്യങ്ങള്‍ വിഭാഗത്തില്‍ 31.8 കോടി രൂപയും ഉള്‍പ്പെടുന്നു. ബാക്കി മാറ്റിവെച്ച ആനുകൂല്യങ്ങളുടെ ഗണത്തിലുള്ളതാണ്.