ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ട്രെഡ്‌സ് സംവിധാനം അവതരിപ്പിച്ചു

Posted on: December 22, 2021

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്. എം.ഇ) ട്രേഡ് റിസീവബിള്‍സ് ഫിനാന്‍സിംഗ് സുഗമമാക്കുന്നതിനുള്ള ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ട്രെഡ്‌സ് അവതരിപ്പിച്ചു.

റിസര്‍വ് ബാങ്ക് അംഗീകരിച്ച റിസീവബിള്‍സ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ, ഇന്‍വോയ്‌സ് മാര്‍ട്ട്, എം. വണ്‍ എക്‌സ്‌ചേഞ്ച് മൈന്‍ഡ് ഓണ്‍ലൈന്‍ നാഷനല്‍ എക്ഞ്ച് ഫോര്‍ റിസീവബിള്‍സ് എന്നീ മൂന്ന് ട്രെഡ്‌സ് പ്ലാറ്റുഫോമുകളില്‍ ലഭ്യമായ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഒന്നാണ് ഇസാഫ്.