അമിതാഭ് ബച്ചന്‍ വി.കെ.സി. ഗ്രൂപ്പ് ബ്രാന്‍ഡ് അംബാസഡര്‍

Posted on: September 16, 2021

കൊച്ചി : അമിതാഭ് ബച്ചന്‍ വി.കെ.സി. പാദരക്ഷാ ബ്രാന്‍ഡ് അംബാസഡര്‍. ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍ ആദ്യമായാണ് ഒരു പാദരക്ഷാ ബ്രാന്‍ഡിനെ എന്‍ഡോര്‍സ് ചെയ്യുന്നത്. വി.കെ.സി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും ‘കഠിനാധ്വാനം ആഘോഷിക്കൂ’ എന്ന കാമ്പെയ്‌നിലൂടെ നമ്മുടെ ജനങ്ങളെ പ്രചോദിപ്പിക്കുന്നതിലും അഭിമാനമുണ്ടെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു.

വി.കെ.സി. ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അമിതാഭ് ബച്ചന്‍ ഒരു ബ്രാന്‍ഡ് അംബാസഡര്‍ മാത്രമല്ല ഏറ്റവും മികച്ച പ്രോഡക്ടുകളും പുതിയ ഫാഷനുകളുമായി പാദരക്ഷാ നിര്‍മാണ മേഖലയിലെ നേതൃസ്ഥാനത്തെത്തി ഇന്ത്യയിലെപാദരക്ഷാ വ്യവസായത്തിനാകെ പ്രചോദനമേകാനുള്ള
കരുത്തുകൂടിയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി.റസാക്ക് പറഞ്ഞു.

അമിതാഭ് ബച്ചനൊപ്പം ഇന്ത്യ ഒട്ടാകെ ‘കഠിനാധ്വാനം ആഘോഷിക്കൂ’ എന്ന കാമ്പെയ്ന്‍ വി.കെ.സി. ഗ്രൂപ്പ്
ഉടന്‍ ആരംഭിക്കും.

 

TAGS: Amithab Bhachan |