സുസ്‌ലോൺ ജർമ്മൻ സബ്‌സിഡയറി വിറ്റു

Posted on: January 22, 2015

Suzlon-big

മുംബൈ : വിൻഡ് ടർബൈൻ നിർമാതാക്കളായ സുസ്‌ലോൺ ജർമ്മൻ സബ്‌സിഡയറിയായ സെൻവിയോൺ ഒരു ബില്യൺ യൂറോ (7,200 കോടി) യ്ക്ക് വിറ്റഴിച്ചു. യുഎസിലെ സെന്റർബ്രിഡ്ജ് പാർട്‌ണേഴ്‌സാണ് സെൻവിയോൺ വാങ്ങിയിട്ടുള്ളത്. 16,000 കോടി രൂപയുടെ കടബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സെൻവിയോൺ വില്പന.