ഡെല്ലിന് റെക്കോഡ് നേട്ടം

Posted on: January 15, 2015

Dell-Logo-a

കൊച്ചി : ഡെൽ ഇന്ത്യയുടെ വരുമാനത്തിലും വിപണി പങ്കാളിത്തത്തിലും കയറ്റുമതിയിലും റെക്കോഡ് നേട്ടം. 2014 ജൂലൈ-സെപ്റ്റംബർ കാലയളവിലെ മൂന്നാം ക്വാർട്ടറിൽ, എക്‌സ് 86 സെർവർ വിപണിയിൽ, ഡെൽ ഒന്നാം സ്ഥാനം കൈവരിച്ചു. എക്‌സ് 86 സെർവർ വിപണിയിൽ 36 ശതമാനം റവന്യു വരുമാനമാണ് ഡെൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള കമ്പനിയേക്കാൾ ആറു ശതമാനം വർധന.

ബിഗ്ഡാറ്റ, സോഷ്യൽ മൊബിലിറ്റി, ക്ലൗഡ്, സോഫ്റ്റ്‌വേർ തുടങ്ങിയ വർധിത കംപ്യൂട്ടിംഗ് ആവശ്യങ്ങളാണ് ഡെല്ലിന്റെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയതെന്ന് ഡെൽ ഇന്ത്യ എന്റർപ്രൈസ് സൊലൂഷൻ ഗ്രൂപ്പ് ഡയറക്ടർ മനീഷ് ഗുപ്ത പറഞ്ഞു.

TAGS: DELL | X 86 Server |