ഫൈലിൻ ഓഡീഷയിൽ വിലക്കയറ്റം

Posted on: October 12, 2013

Odisha-Marketഇന്നു വൈകുന്നേരത്തോടെ ആഞ്ഞുവീശുന്ന ഫൈലിൻ ചുഴലികൊടുങ്കാറ്റിനു മുൻ കരുതലായി നിത്യോപയോഗസാധനങ്ങൾ വാങ്ങാനുള്ള ജനത്തിരക്ക് ഓഡീഷയിൽ വിലക്കയറ്റത്തിനു വഴിതെളിച്ചു. മെഴുകുതിരി, തീപ്പെട്ടി, സോപ്പ്, ഉരുളക്കിഴങ്ങ്, തക്കാളി, സബോള തുടങ്ങിയവയ്ക്കു ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും വില കുത്തനെ ഉയർന്നു. ഒരാഴ്ചത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ സ്‌റ്റോക്ക് ചെയ്യാനുള്ള തയാറെടുപ്പിലാണ് ജനങ്ങൾ. വാഹനങ്ങൡ ഇന്ധനം നിറയ്ക്കാനും കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഉരുളക്കിഴങ്ങിന്റെ വില കിലോഗ്രാമിന് 50 രൂപ കടന്നു.പൊടിയരിയുടെ വില ഇരട്ടിയായി വർധിച്ചു. കരിഞ്ചന്തക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഫൈലിൻ 1999 നു സമാനമായ ദുരന്തം വിതയ്ക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.