ഫൈലിൻ 31 തീവണ്ടികൾ റദ്ദാക്കി

Posted on: October 12, 2013

Bhuvaneswar-Railway-Stationഫൈലിൻ ചുഴലികൊടുങ്കാറ്റ് തീരത്തെ സമീപിച്ചുകൊണ്ടിരിക്കെ മുൻകരുതലായി ഒഡീഷയിലും ആന്ധ്രപ്രദേശിലും കൂടി കടന്നുപോകുന്ന 31 തീവണ്ടികൾ റദ്ദാക്കി. ഭുവനേശ്വവർ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് ഉൾപ്പടെ ഏഴു ദീർഘദൂര തീവണ്ടികളാണ് ഇന്ത്യൻ റെയിൽവേ റദ്ദാക്കിയത്. കൂടാതെ വിശാഖപട്ടണത്തിനും ഭദ്രാക്കിനും മധ്യേ സർവീസ് നടത്തുന്ന 24 പാസഞ്ചർ തീവണ്ടികൾ ഈസ്റ്റേൺ കോസ്റ്റ് റെയിൽവേയും റദ്ദാക്കിയിട്ടുണ്ട്.

ദുരിതബാധിതരെ സഹായിക്കാൻ സ്‌പെഷൽ റിലീഫ് ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയിൽവേ തയാറാക്കിവരികയാണ്. വിശാഖപട്ടണം (0891 -2505793) വിജയനഗരം (08922-225510), ശ്രീകാകുളം റോഡ് (08942- 287222) , നൗപാഡ (08945-249728), റായ്ഗഡ (06856-222407), ആരാക്കു (08936-249672), കോരപുട്ട് (06852-251502)എന്നീ റെയിൽവേ സ്റ്റേഷനുകളിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.