മഞ്ജുവാര്യർ മെറിബോയ് ബ്രാൻഡ് അംബാസഡർ

Posted on: October 11, 2013

Merriboyമഞ്ജു വാര്യർ മെറിബോയ് ഐസ്‌ക്രീംസിന്റെ ബ്രാൻഡ് അംബാസഡറായി. ശുദ്ധമായ പാലും പ്രകൃതിദത്തമായ ചേരുവുകളും മാത്രം ചേർത്ത് നിർമ്മിക്കുന്ന മെറിബോയ് ഐസ്‌ക്രീംസ് ഇന്ത്യ ഒട്ടാകെ ബിസിനസ് ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യരെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനിച്ചതെന്നു മെറിബോയ് മാനേജിംഗ് പാർട്ണർ ജോസഫ് എം. കടമ്പുക്കാട്ടിൽ പറഞ്ഞു.

പ്രമുഖ പരസ്യ നിർമാണ കമ്പനിയായ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷൻസാണ് മെറിബോയ്-മഞ്ജു വാര്യർ പരസ്യകരാർ നിർവഹിച്ചത്. 2014 ൽ ദക്ഷിണേന്ത്യയിലെമ്പാടും സാന്നിധ്യമുറപ്പിക്കാനാണ് മെറിബോയ് ലക്ഷ്യമിടുന്നതെന്ന് പുഷ് ഇന്റഗ്രേറ്റഡ് ചെയർമാൻ വി.എ. ശ്രീകുമാർ പറഞ്ഞു.

ഉത്പന്നത്തിന്റെ രുചിയും ഗുണവും ബ്രാൻഡിന്റെ ചെറുപ്പവും കണക്കിലെടുത്താണ് താൻ മെറിബോയ് ഐസ്‌ക്രീംസിന്റെ ബ്രാൻഡ് അംബാസഡറാവുന്നതെന്ന് കൊച്ചിയിലെ ഹോട്ടൽ ഡ്രീംസിൽ നടന്ന ചടങ്ങിൽ മഞ്്ജുവാര്യർ പറഞ്ഞു.

2003-ൽ വിപണിയിലെത്തിയ മെറിബോയ് ഐസ്‌ക്രീംസിന് പെരുമ്പാവൂർ, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്ലാന്റുകളുണ്ട്. 50 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമെന്ന് മെറിബോയ് പാർട്ണർ ബിനോയ് ജോസഫും മാർക്കറ്റിംഗ് ഹെഡ് ജോൺസൺ ജോസഫും പറഞ്ഞു.