ഇന്ത്യയിൽ ആപ്പിൾ ഇ-സ്റ്റോർ തുടങ്ങി

Posted on: September 28, 2020

കൊച്ചി : പ്രമുഖ ടെക് ഉത്പന്ന നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറിന് തുടക്കം കുറിച്ചു. ആപ്പിള്‍, ഇന്ത്യന്‍ വിപണിയിലെത്തി രണ്ടു പതിറ്റാണ്ടിലേറെ കഴിഞ്ഞപ്പോഴാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആദ്യമായാണ് ആപ്പിള്‍ നേരിട്ട് ഉപഭോക്താവിന് വില്പന നടത്തുന്നത്.

കമ്പനി ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറക്കുന്ന 38-ാമത്തെ വിപണിയാണ് ഇന്ത്യ. ഐഫോണ്‍, ഐപാഡ്, മാക് കംപ്യൂട്ടറുകള്‍ ഐവാച്ച് എന്നിവയൊക്കെ വാങ്ങാന്‍ ഇ- സ്റ്റോറില്‍ സൗകര്യമുണ്ടാകും. ആക്‌സസറികളും ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് ഏത് ഉത്പന്നമാണ് അഭികാമ്യമെന്ന് അറിയാന്‍ കണ്‍സള്‍ട്ടന്റുമാരുടെ സേവനവും ലഭിക്കും. ആപ്പിളിന്റെ കരാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍ എന്നിവ വഴി ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഐഫോണുകള്‍ നിര്‍മിക്കാനിരിക്കുന്നതിനിടെയാണ് നേരിട്ടുള്ള ഓണ്‍ലൈന്‍ സ്‌റ്റോറും ആരംഭിക്കുന്നത്.

TAGS: Apple E-Store |