ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ 23 മുതല്‍

Posted on: September 19, 2020

മുംബൈ : ടെക്‌നോളജി ഉത്പന്ന നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുറക്കുന്നു. ആപ്പിള്‍ സ്റ്റോര്‍ ഓണ്‍ലൈന്‍ എന്ന പേരിലുള്ള ഈ പ്ലാറ്റ്‌ഫോം സെപ്റ്റംബര്‍ 23- ന് പ്രവര്‍ത്തനമാരംഭിക്കും.

ആപ്പിളിന്റെ ഐഫോണ്‍, ഐപാഡുകള്‍, മാക് കംപ്യൂട്ടര്‍, ആപ്പിള്‍ വാച്ച് തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പുറമെ സേവനങ്ങളും ലഭ്യമാകും.