ട്രിവർ ബുൾ അവിവ ലൈഫ് സിഇഒ

Posted on: December 26, 2014

Trevor-Bull-Aviva-Life-medi

ട്രിവർ ബുള്ളിനെ അവിവ ലൈഫ് ഇൻഷുറൻസ് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചു. ടി.ആർ. രാമചന്ദ്രൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.

ട്രിവർ ബുൾ നേരത്തെ സുറിച്ച് ഇൻഷുറൻസ് മലേഷ്യ ബെർഹാദ്, ഫിലിപ്പൈൻ അമേരിക്ക ലൈഫ് & ജനറൽ ഇൻഷുറൻസ് കമ്പനി, ടാറ്റാ എഐജി ലൈഫ് ഇൻഷുറൻസ്, എഐജി ലൈഫ് കൊറിയ, ആലികോ ടോക്കിയോ, ലുട്ടൈൻ അഷ്വറൻസ് സർവീസസ് ബിർമിംഗ്ഹാം എന്നീ കമ്പനികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.