കിയ സോണെറ്റിന് 6,523 ബുക്കിംഗ്

Posted on: August 22, 2020

കൊച്ചി: കിയ മോട്ടോഴ്സിന്റെ പുതിയ കോംപാക്ട് എസ്.യു.വി.യായ ‘സോണെറ്റ്’ ആദ്യ ദിനത്തില്‍ തന്നെ ബുക്ക് ചെയ്തത് 6,523 പേര്‍.

ബുധനാഴ്ച അര്‍ധരാത്രിയാണ് ബുക്കിംഗ് ആരംഭിച്ചത്. അടുത്ത മാസം വിപണിയിലെത്തുന്ന സോണെറ്റ്, മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോണ്‍ തുടങ്ങിയവയുമായിട്ടാണ് മത്സരിക്കുന്നത്.

TAGS: Kia Sonnet |