ഗുൽഷൻ ജോൺ ഇപ്സ്റ്റ പ്രസിഡന്റ്

Posted on: October 8, 2013

Gulshan-John-IPSTAഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസ് ട്രേഡ് അസോസിയേഷൻ പ്രസിഡന്റായി ഗുൽഷൻ ജോണിനെ തെരഞ്ഞെടുത്തു. ആനന്ദ് കിഷോറാണ് വൈസ്പ്രസിഡന്റ്. കൊച്ചിയിൽ ചേർന്ന വാർഷിക പൊതുയോഗം ഇപ്സ്റ്റയുടെ പ്രവർത്തനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

ബാകുൽ വി. ഷാ, അമർ ബഹാദുർ സിംഗ്, ദിവിജ് ആർ. അഗർവാൾ, നീലേഷ് സുരേഷ്, ജി. രാമ റാവു, പ്രദീപ് എൻ. വ്യാസ്, സാംസൺ കെ.ജെ., കെ.വി. പരമേശ്വരൻ, ടോംസ് ജോസഫ്, ജി.കെ. വിദ്യാശങ്കർ, ജഗതി രാജ് വി.പി എന്നിവരാണ് ഡയറക്ടർബോർഡ് അംഗങ്ങൾ.