മാർത്താ ഡെസ്മണ്ട് അപ്പോളോ ചീഫ് എച്ച് ആർ ഓഫീസർ

Posted on: December 20, 2014

Apollo-Tyres-Martha-Desmond

അപ്പോളോ ടയേഴ്‌സ് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസറായി മാർത്ത ഡെസ്മണ്ടിനെ നിയമിച്ചു. തപൻ മിത്ര വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാർത്ത ഡെസ്മണ്ട് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നീരജ് കൺവാറിന് റിപ്പോർട്ട് ചെയ്യും. മാർത്ത ഡെസ്മണ്ട് നേരത്തെ ജനറൽ എനർജിയുടെ എച്ച് ആർ ഡയറക്ടറായിരുന്നു.