ലീലാ ഗ്രൂപ്പ് കെംപിൻസ്‌കിയുമായി വഴിപിരിഞ്ഞു

Posted on: October 7, 2013

TheLeelaKempinskiMumbaiക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ സ്ഥാപിച്ച മുംബൈയിലെ ലീലാ പാലസ് ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ് ജർമ്മനിയിലെ കെംപിൻസ്‌കിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. ഇരു ഹോട്ടൽ ഗ്രൂപ്പുകളും തമ്മിലുള്ള 25 വർഷത്തെ സഖ്യമാണ് ഒക്ടോബർ ഒന്നു മുതൽ അവസാനിച്ചത്. ഇരു ബ്രാൻഡുകളും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നതെന്ന് ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായർ അനുസ്മരിച്ചു.

മുംബൈ, ന്യൂഡൽഹി, ബെംഗലുരു, ചെന്നൈ, ഉദയപ്പൂർ, ഗോവ, കോവളം എന്നിവിടങ്ങളിലാണ് ലീലാ ഗ്രൂപ്പിന്റെ ലക്ഷ്വറി ഹോട്ടലുകൾ. കൂടാതെ ജയപ്പൂർ, ബെംഗലുരു എയർപോർട്ട്, ആഗ്ര, നോയിഡ, അഷ്ടമുടി എന്നിവിടങ്ങളിൽ പുതിയ ഹോട്ടലുകൾ നിർമ്മിച്ചുവരികയാണ്.