സി.എം.എഫ്.ആര്‍.ഐ : കാര്‍ഷിക അനുബന്ധ ഗവേഷണ മേഖലകളിലെ മികച്ച സ്ഥാപനം

Posted on: July 18, 2020

കൊച്ചി : കാര്‍ഷിക അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിനു കീഴിലുള്ള ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍). സര്‍ദാര്‍ പട്ടേല്‍ പുരസ്‌ക്കാരമാണ് സി.എം.എഫ്.ആര്‍ഐ ക്ക് ലഭിച്ചത്.

10 ലക്ഷം രൂപ പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുസ്‌ക്കാരം. 2014-2019 വരെയുള്ള കാലത്ത് സമുദ്രമത്സ്യ ഗവേഷണ രംഗത്ത് നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുസ്‌ക്കാരം. 2007 ലും ഈ നേട്ടം സി. എം. എഫ് ആര്‍. ഐ. യെ തേടിയെത്തിയിരുന്നു. കുടു മത്സ്യകൃഷി, കടല്‍പായല്‍ കൃഷി, വിത്തുത്പാദം തുടങ്ങി സമുദ്ര കൃഷിരീതികളുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ഇത്തവണ സി.എം.എഫ്.ആര്‍.ഐ ക്ക് നേട്ടമായത്.

TAGS: CMFRI | ICAR |