യു.എ.ഇ. യിലേക്ക് ഇന്നുമുതല്‍ വിമാനം

Posted on: July 12, 2020

ന്യൂഡല്‍ഹി : കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഇന്നുമുതല്‍ യു.എ.ഇ.യിലെ റാസല്‍ഖൈമയിലേക്ക് യാത്രാവിമാന സര്‍വിസ് നടത്തുമെന്ന് വിമാനകമ്പനിയായ സ്‌പൈസ് ജെറ്റ്. യു.എ.ഇ.യുടെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസന്‍ഷിപ്പ് (ഐ.സി.എ.).

അംഗീകൃത റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് വിമാനയാത്ര നടത്താനാവുക. കേരളത്തിനു പുറമെ ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്നും ജൂലായ് 26 വരെ വിമാന സര്‍വീസ് ഉണ്ടാകുമെന്ന് സ്‌പൈസ് ജെറ്റ് ശനിയാഴ്ച അറിയിച്ചു.

യു.എ.ഇ.യിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് സേവനം. റാസല്‍ഖൈമ വിമാനത്താവളത്തില്‍ നിന്ന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലേക്ക് സൗജന്യമായി യാത്രാസൗകര്യമൊരുക്കുമെന്നും കമ്പനി അറിയിച്ചു.

TAGS: ICA | Speice Jet |