ദുബായിൽ ജിടെക്‌സിന് തുടക്കമായി

Posted on: October 6, 2013

Gitex-aമിഡിൽഈസ്റ്റിലെ ഏറ്റവും വലിയ കൺസ്യൂമർ ഐടി ഇലക്ട്രോണിക്‌സ് പ്രദർശനമായ ജിടെക്‌സ് ഷോപ്പറിനു തുടക്കമായി. ശനിയാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ദുബായ് കൾചർ ആൻഡ് ആർട്‌സ് അഥോറിട്ടി ചെയർമാൻ ഷെയ്ഖ് മജീദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ജിടെക്‌സ് ഉദ്ഘാടനം ചെയ്തു.

എട്ടു ദിവസത്തെ പ്രദർശനത്തിലേക്കു രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവേശനം. 30 ദിർഹംസാണ് പ്രവേശനഫീസ്. 120 ലേറെ രാജ്യാന്തര ബ്രാൻഡുകളാണ് ജിടെക്‌സ് ഷോപ്പറിൽ പങ്കെടുക്കുന്നത്. പുതിയ പ്രോഡക്ട് ലോഞ്ചുകളും ആകർഷകമായ ഓഫറുകളും ജിടെക്‌സിന്റെ പ്രത്യേകതയാണ്.