സികാജെന്റെ ഡാന്യൂബ് ഷോറൂം കൊച്ചിയിൽ

Posted on: December 13, 2014

Danube-Sanitary-Big

ചെന്നൈ ആസ്ഥാനമായുള്ള സികാജെൻ ഇന്ത്യ ലിമിറ്റഡ് ബാത്ത് ഫിറ്റിംഗ്‌സ് കമ്പനിയായ ഡാന്യൂബുമായി ചേർന്ന് കൊച്ചിയിൽ ഷോറൂം തുറക്കും. കലൂർ ലിറ്റിൽ ഫഌവർ ചർച്ച് റോഡിലെ കെ എ ടവേഴ്‌സിൽ 3,000 ലേറ ചതുരശ്രയടി വിസ്തീർണത്തിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്.

ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സിന്റെ പ്രസിഡന്റ് ഐഡി പ്രകാശ് ജാദവ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. ഗൾഫ് നാടുകളിൽ പ്രശസ്തമായ ഡാന്യൂബിന്റെ എക്‌സ്‌ക്ലൂസീവ് പ്രൊഡക്ടുകൾക്കു വേണ്ടിയാണ് ഷോറൂം തുറക്കുന്നത്. ബാത്ത് ഫിറ്റിംഗ്‌സ്, സാനിട്ടറിവെയർ, വെൽനെസ്, ഷാൻഡലിർ, ഗാർഡൻ ഫർണീച്ചർ തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നനിര ഡാന്യൂബിനുണ്ട്.

സ്റ്റീൽ പൈപ്പ് ഫിറ്റിംഗ്‌സ്, സ്ട്രക്ചറൽ സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ ഷീറ്റ് തുടങ്ങിയ പ്രമുഖ ബ്രാൻഡ് ബിൽഡിംഗ് മെറ്റീരിയലുകളുടെ അംഗീകൃത വിതരണക്കാരാണ് സികാജെൻ ഇന്ത്യ ലിമിറ്റഡ്.