തിരുവനന്തപുരത്തും കൊച്ചിയിലും ജർമൻ വിസ കേന്ദ്രങ്ങൾ

Posted on: October 6, 2013

National-Flag-of-Germanyതിരുവനന്തപുരത്തും കൊച്ചിയിലും ജർമൻ വിസ ആപ്ലിക്കേഷൻ സെന്ററുകൾ തുടങ്ങുമെന്നു ജർമൻ കോൺസൽ ജനറൽ യോൺ റോഹ്‌ദെ പറഞ്ഞു. ജർമനിയിൽ ആറായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. വിദ്യാഭ്യാസം സൗജന്യമായതിനാൽ ഉപരിപഠനത്തിനു ജർമനി തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രതിവർഷം 20 ശതമാനം വർധനയുണ്ടാകുന്നുണ്ട്. എൻജിനീയറിംഗ്, ഐടി മേഖലകൡ ധാരാളം സാധ്യതകൾ ജർമനിയിലുണ്ടെന്നും യോൺ റോഹ്‌ദെ പറഞ്ഞു.