ആന്ധ്രബന്ത് ജനജീവിതം സ്തംഭിച്ചു

Posted on: October 5, 2013

Jagan-fastതെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കോസ്റ്റൽ ആന്ധ്രയിലും രായൽസീമ മേഖലയിലും ഇന്നലെ ആരംഭിച്ച 72 മണിക്കൂർ ബന്ത് രണ്ടാം ദിവസവും ജനജീവിതം സ്തംഭിപ്പിച്ചു. പ്രതിഷേധക്കാർ ദേശീയപാതകൾ ഉപരോധിക്കുകയും ബലംപ്രയോഗിച്ച് കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടപ്പിക്കുകയും ചെയ്തു.

വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡി ഹൈദരബാദിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു. ടിഡിപി നേതാവ് ചന്ദ്രബാബുനായിഡു ന്യൂഡൽഹിയിൽ നിരാഹാരസത്യാഗ്രഹം നടത്തിവരികയാണ്.

പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിച്ചിട്ടുണ്ട്. യുണൈറ്റഡ് ആന്ധ്ര എംപ്ലോയീസ് ഓഫ് ആന്ധ്രപ്രദേശ് ഗവൺമെന്റ്, ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ജീവനക്കാർ തുടങ്ങിയവർ പണിമുടക്കിലേർപ്പെട്ടിരിക്കുകയാണ്. അനന്തപ്പൂർ ജില്ലയിൽ ടിഡിപി-വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

 

TAGS: Andhra Bandh |