പാചകവാതക വില കുറച്ചു

Posted on: April 1, 2020

ന്യൂഡൽഹി : കേന്ദ്ര സർക്കാർ പാചകവാതക വില കുറച്ചു. സിലണ്ടറിന് 62.50 രൂപയാണ് കുറച്ചത്. കൊച്ചിയിലെ പുതുക്കിയ വില 734 രൂപയാണ്. മറ്റ് പ്രദേശങ്ങളിൽ നേരിയ വ്യത്യാസമുണ്ടായിരിക്കും.

വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 97.50 കുറച്ചിട്ടുണ്ട്. പുതുക്കിയ വില 1274.50 രൂപ. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതാണ് വില കുറയ്ക്കാൻ കാരണം.

TAGS: LPG Price |