വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി. എസ്. ചന്ദ്രൻ വിരമിച്ചു

Posted on: March 1, 2020

തൃശൂർ : വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി. എസ്. ചന്ദ്രൻ സർവീസിൽ വിരമിച്ചു. തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം മേധാവി കൂടിയായിരുന്നു. 1989 ൽ വ്യവസായ വകുപ്പിൽ എൽ ഡി ക്ലാർക്ക് ആയിട്ടായിരുന്നു തുടക്കം. സംരംഭകത്വ പരിശീലകൻ എന്ന നിലയിൽ കേരളത്തിലും പുറത്തും ശ്രദ്ധേയനാണ്. മികച്ച വ്യവസായ വികസന ഓഫീസർക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വ്യവസായ സംബന്ധമായി എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അങ്കമാലി തുറവൂർ തോണിപ്പറമ്പിൽ ശ്രീധരന്റെ മകനാണ്. ഭാര്യ പരേതയായ പി. ആർ. മിനി. മക്കൾ : ചാന്ദ്‌നി ചന്ദ്രൻ ഐഎഎസ്, ചിൻമയ് ചന്ദ്രൻ (പിജി വിദ്യാർത്ഥി, ഹരിയാന സെൻട്രൽ യൂണിവേഴ്‌സിറ്റി). മരുമകൻ (അരുൺ (നീതി ആയോഗ്).