ഡി. പി. വേള്‍ഡ് മികച്ച തൊഴിലുടമ

Posted on: February 15, 2020

കൊച്ചി : ജോലിചെയ്യാന്‍ ഏറ്റവും മികച്ച സാഹചര്യമുള്ള കമ്പനികളിലൊന്നായി ഡി. പി. വേള്‍ഡ് ഇന്ത്യയെ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്തു.

ഏറ്റവും അനുയോജ്യമായ തൊഴില്‍ അന്തരീഷം വിലയിരുത്തുന്നതിനായി വര്‍ഷംതോറും ഇന്ത്യയില്‍ നടത്തുന്ന പഠനമാണിത്. തൊഴിലിടങ്ങളില്‍ ഉയര്‍ന്ന വിശ്വാസ്യതയും പ്രകടന മികവുമുള്ള ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതാണ് ഡി. പി. വേള്‍ഡിനെ ഈ അവാര്‍ഡിന് അര്‍ഹരാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

TAGS: DP World |