ജെസിഐ ആഗോള സമ്മേളനം ഷൈൻ ഭാസ്‌ക്കരൻ അധ്യക്ഷൻ

Posted on: November 25, 2014

Thriprayar-JCI-sendoff-BIg

ജർമ്മനിയിലെ ലെയ്പ്‌സിഗിൽ നടക്കുന്ന ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ (ജെസിഐ) ആഗോള സമ്മേളനത്തിൽ ഇന്റർനാഷണൽ പ്രസിഡന്റ് ഷൈൻ ഭാസ്‌ക്കരൻ അധ്യക്ഷത വഹിക്കും. ജെസിഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി ആഗോള സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്നത്. തൃശൂർ തൃപ്രയാർ സ്വദേശിയാണ് ഷൈൻ ഭാസ്‌ക്കരൻ.

നവംബർ 25 മുതൽ 29 വരെയാണ് സമ്മേളനം. 23 രാജ്യങ്ങളിൽ നിന്നായി 5,000 ത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 2015 ലേക്കുള്ള ആഗോള പ്രസിഡന്റിനെയും സമ്മേളനം തെരഞ്ഞെടുക്കും. ആഗോളതലത്തിൽ പ്രതിഭ തെളിയിച്ച 10 യുവാക്കളെ സമ്മേളനത്തിൽ ടോയ്പി അവാർഡ് നൽകി ആദരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജനറൽ അസംബ്ലിയും വാർഷിക റിപ്പോർട്ട് അവതരണവും നടക്കും.

ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ഷൈൻ ഭാസ്‌ക്കരന് തൃപ്രയാർ ജെസിഐ പ്രസിഡന്റ് എൻ. ബി. സ്വരാജിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.