കൂത്താട്ടുകുളത്ത് സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക്

Posted on: January 18, 2020

കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വ്യവസായ പ്രോത്സാഹന പദ്ധതികളുടെ ചുവടുപിടിച്ച് അഗ്രോ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് ഫെബ്രുവരിയില്‍ കൂത്താട്ടുകുളത്ത് പ്രവര്‍ത്തനം ആരംഭിക്കും. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് 13 ഏക്കര്‍ സ്ഥലത്ത് 2 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് ചെറുകിട വ്യവസായങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

2014 മുതല്‍ കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ ചെറുകിട വ്യവസായ മേഖലയില്‍ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനത്തിനാകെ മാതൃകയായി മാറിയ അഗ്രോ പാര്‍ക്കാണ് സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്കിന്റെ പ്രമോട്ടോഴ്‌സ് ബുക്കിംഗിന് : 0484 52242310, 9495594199.