ഹിന്ദു ഇക്കണോമിക് ഫോറം ഗ്ലോബൽ ബിസിനസ് കോൺക്ലേവ് – അർത്ഥശാസ്ത്ര 2020 കൊച്ചിയിൽ

Posted on: January 3, 2020

കൊച്ചി : ഹിന്ദു ഇക്കണോമിക് ഫോറം കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന അർത്ഥശാസ്ത്ര 2020 ന് കൊച്ചി സാക്ഷ്യം വഹിക്കുന്നു. സംസ്ഥാനത്തിന്റെ വാണിജ്യവികസനരംഗത്തിന് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഈ ബൃഹത്തായ ബിസിനസ് സംഗമം.

എച്ച്ഇഎഫിന്റെ കേരള ചാപ്റ്റർ ആതിഥ്യം വഹിക്കുന്ന കോൺക്ലേവ് കൊച്ചിയിലെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ മാർച്ച് 21, 22 തീയതികളിലാണ് നടക്കുക. 17 രാജ്യങ്ങളിൽ നിന്നുള്ള മാനേജ്‌മെന്റ് വിദഗ്ധർ, ആയിരത്തിലേറെ ബിസിനസ് പ്രൊജക്ടുകൾ, വൻ പദ്ധതികളുടെ അവലോകനങ്ങൾ, പഠനങ്ങൾ. ചർച്ചകൾ എന്നിവയും ഇതിനോടൊപ്പം നടക്കും. കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ സദ് ഗുണങ്ങൾ മലയാളി വാണിജ്യ വ്യവസായ ലോകത്തിന് ലഭ്യമാക്കുന്നതിനുള്ള അടിയന്തര പശ്ചാത്തലം ഒരുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പ്രായോഗിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ലക്ഷ്യമിട്ടാണ് അർഥശാസ്ത്ര 2020 സംഘടിപ്പിക്കുന്നത്.

വാണിജ്യ വ്യവസായ മേഖലകളിൽ രാജ്യവും ലോകവും കടന്നു പോകുന്ന അവസ്ഥകളെ കോൺക്ലേവ് ആഴത്തിൽ വിശകലനം ചെയ്യുകയും പുതിയ പദ്ധതികളുടേയും നിക്ഷേപങ്ങളുടേയും സാധ്യതകൾ ആരായുകയും ഭാവിയെ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യും. ഇക്കാര്യത്തിൽ മാർഗദീപം ചൊരിയുന്നതിനായി അതത് മേഖലകളിലെ പ്രഗത്ഭരുടെ വലിയ സഞ്ചയം തന്നെ അർഥശാസ്ത്ര 2020 ലേക്ക് എത്തുന്നുണ്ട്. നയരൂപീകർത്താക്കളായ കേന്ദ്ര മന്ത്രിമാർ, എംപിമാർ, പ്രമുഖ ബ്യുറോക്രാറ്റുകൾ, വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ, ട്രെയിനർമാരും അക്കാദമീഷ്യന്മാരും തുടങ്ങി വിപുലമായ നിര വിവിധ സെഷനുകളിൽ സംബന്ധിക്കും.

സംരഭകർക്ക് സ്വന്തം പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിനും അവയ്ക്കു മതിയായ പിന്തുണ ഉറപ്പാക്കുന്നതിനും അർഥശാസ്ത്ര 2020 അവസരം ഒരുക്കും. ഇതിനൊപ്പം തന്നെ ട്രെയിനിംങ്- മെൻഡറിങ് സെഷനുകൾ, സാംസ്‌കാരിക പരിപാടികൾ, പുരസ്‌ക്കാര സമ്മേളനം തുടങ്ങിയവയും നടക്കും. അർത്ഥശാസ്ത്ര 2020 ന്റെ പ്രവർത്തനങ്ങളുടെ അവലോകനയോഗം പാലാ ഓശാന മൗണ്ടിൽ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : സുനിൽ ഭാസ്‌ക്കർ 9447785185 അർത്ഥശാസ്ത്ര 2020 ജനറൽ കൺവീനർ) പി.ആർ. സുമേരൻ 9446190254 (പി.ആർ.ഒ.)