മുംബൈയിൽ ഹെലികോപ്ടർ തകർന്നുവീണു

Posted on: September 29, 2013

Uheli-Chatersമുംബൈയിലെ താനെ ജില്ലയിൽ ഇന്നു രാവിലെ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. പൈലറ്റ് ഉൾപ്പടെ അഞ്ചു യാത്രക്കാരാണ് കോപ്ടറിലുണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടതായി സൂചനയില്ല. യുണൈറ്റഡ് ഹെലി ചാർട്ടേഴ്‌സിന്റെ കോപ്ടർ രാവിലെ ജുഹുവിൽ നിന്നും ഔറംഗബാദിലേക്കുള്ള യാത്രയിലായിരുന്നു. അപകടകാരണം അറിവായിട്ടില്ല. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.