ബാങ്ക് മേധാവികളുമായി ധനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

Posted on: December 28, 2019

ന്യൂഡല്‍ഹി : സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി ഇന്നു ചര്‍ച്ച നടത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകള്‍ നടപ്പാക്കുന്നതും ചര്‍ച്ചാവിഷയമാകും.

കിട്ടാക്കടം പിരിച്ചെടുക്കുന്നതില്‍ കൈവരിച്ച നേട്ടം വായ്പാ വിതരണം, പലിശനിരക്ക് കുറയ്ക്കുവാനുള്ള സാധ്യതതുടങ്ങിയവയും ചര്‍ച്ചചെയ്യും.