ഹോണ്ട ബിഎസ്-6 ടൂവീലറുകളുടെ വില്പന 60,000 യൂണിറ്റ് കടന്നു

Posted on: December 24, 2019

ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ് 6 വാഹനങ്ങളായ ആക്റ്റിവ 125 ബിഎസ്-6, 125 സിസി മോട്ടോർസൈക്കിളായ എസ്പി 125 എന്നീ മോഡലുകളുടെ വിൽപ്പന 60,000 യൂണിറ്റ് മറികടന്നു. ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

ഹോണ്ടയുടെ പുതിയ ബിഎസ്-6 എൻജിനിൽ സജീവമായ സ്മാർട്ട് പവർ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഹോണ്ടയുടെ പേറ്റന്റ് ലഭിച്ചിട്ടുള്ള എസിജി സ്റ്റാർട്ടർ മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രോഗ്രാം ചെയ്ത ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ഉണ്ട്. ഇത് പെട്ടന്ന് നിശബ്ദമായി, തടസങ്ങളില്ലാതെ എപ്പോഴും സ്റ്റാർട്ട് ചെയ്യുന്നതിനും സ്ഥിരതയുള്ള പവർ ലഭിക്കുന്നതിനും ഉയർന്ന ഇന്ധന ക്ഷമത ലഭിക്കുന്നതിനും പുക പുറം തള്ളൽ കുറയ്ക്കുന്നതിനും സഹായിക്കും.

ആറു വർഷത്തെ വാറന്റി പാക്കേജ് കൂടി ലഭിക്കും. ആക്റ്റിവ 125 ബിഎസ്-6 മൂു വേരിയന്റുകളിലും (സ്റ്റാൻഡേർഡ്, അല്ലോയ്, ഡീലക്സ്) നാലു നിറങ്ങളിലും ലഭിക്കും. 67,490 രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില.

എസ്പി 125 ബിഎസ്-6 ൽ എച്ച്ഇടി എൻജിനാണ് ശക്തി പകരുന്നത്. പൂർണമായും ഡിജിറ്റലായ മീറ്റർ, എൽഇഡി ഹെഡ് ലാമ്പ് ബീം/പാസിങ് സ്വിച്ച്, എക്കോ ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. ആറു വർഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു വേരിയന്റിലും നാലു നിറങ്ങളിലും ലഭ്യമായ മോട്ടോർസൈക്കിളിന് 72,900 രൂപയാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില.

ബിഎസ്-6 യുഗത്തിലേക്കുള്ള മാറ്റത്തിലും ഹോണ്ടയിൽ വിശ്വാസം അർപ്പിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ആദ്യമായി അവതരിപ്പിക്കുന്ന ഏറെ സവിശേഷതകളുമായാണ് പുതിയ മോഡലുകളുടെ വരവും 2020 ലെ ബിഎസ്-6 സമയപരിധിക്കു മുമ്പ് തന്നെ ഹോണ്ടയുടെ ഉത്പന്നങ്ങൾ 60.000 യൂണിറ്റുകൾ പിന്നിട്ടു. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദ്വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

TAGS: Honda 2Wheelers |