ജിഗ്‌നേഷ് ഷാ എഫ് ടി ഐ എൽ എംഡി സ്ഥാനം ഒഴിഞ്ഞു

Posted on: November 21, 2014

Jigneshshah-B

ജിഗ്‌നേഷ് ഷാ ഫിനാൻഷ്യൽ ടെക്‌നോളജീസ് (എഫ് ടി ഐ എൽ) മാനേജിംഗ് ഡയറക്ടർ-സിഇഒ പദവി ഒഴിഞ്ഞു. പ്രശാന്ത് ദേശായിയാണ് പുതിയ മാനേജിംഗ്ഡയറക്ടർ. ഫിനാൻഷ്യൽ ടെക്‌നോളജീസ് പ്രമോട്ടർ കൂടിയാണ് ജിഗ്‌നേഷ് ഷാ.

എഫ് ടി ഐ എൽ ചെയർമാൻ എമിരറ്റസും മെന്ററുമായി ഷാ തുടർന്നേക്കും. മറ്റൊരു സ്ഥാപകാംഗമായ ദേവാംഗ് നിരാലയും മഞ്ജയ് ഷായും എഫ്ടിഐഎൽ ബോർഡിൽ നിന്ന് മാറി. പുതിയ മൂന്ന് നോൺഎക്‌സിക്യൂട്ടീവ് ഡയറക്ടർമാരെ എഫ് ടി ഐ എൽ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.