വൈദ്യുതി ഉപയോഗം 80 ശതമാനത്തോളം കുറയ്ക്കുന്ന സാങ്കേതിക വിദ്യയുമായി ഗോദറെജ് അപ്ലയൻസസ്

Posted on: December 6, 2019

കൊച്ചി : വൈദ്യുത ഉപയോഗം കുറയ്ക്കുന്ന പദ്ധതികൾ അവതരിപ്പിക്കാനുള്ള ആഗോള മത്സരത്തിന്റെ ഫൈനലിൽ ഗോദറെജ് അപ്ലയൻസസ് ഉൾപ്പടെ എട്ടു സ്ഥാപനങ്ങൾ എത്തി. ഉയർന്ന കാര്യക്ഷമതയും മികച്ച കംപ്രഷൻ സംവിധാനവും അത്യാധുനീക കൂളിങ് രീതിയും സോളാർ പിവിയും സംയോജിപ്പിച്ചുള്ള രീതിയാണ് ഗോദറെജ് അവതരിപ്പിച്ചത്.

ഈ സാങ്കേതികവിദ്യ വഴി ഭാവിയിൽ വൈദ്യുതി ഉപയോഗം 80 ശതമാനത്തോളം കുറക്കാനാവും. 139 അപേക്ഷകരിൽ നിന്നാണ് ഗോദറെജ് അടക്കമുള്ള എട്ടു പേർ ഫൈനലിൽ എത്തിയതെന്ന് ഗോദറെജ് അപ്ലയൻസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു.