17
Friday
May 2024
May 2024
ഗോദ്റെജ് അപ്ലയൻസസ് 700 കോടിയുടെ വികസനത്തിന് ഒരുങ്ങുന്നു
Posted on: November 27, 2019
കൊച്ചി : ഗോദ്റെജ് അപ്ലയൻസസ് ശേഷി വികസനത്തിനായി 2022 ഓടെ 700 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതിലൂടെ ഉത്പാദനശേഷി പ്രതിവർഷം 65 ലക്ഷം യൂണിറ്റായി വർധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ 46 ലക്ഷം യൂണിറ്റാണ് ഉത്പാദനം.
ശേഷി വർധനയ്ക്കു പുറമെ നവീന സാങ്കേതികവിദ്യകൾ കൂടി അവതരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഗോദ്റെജ് അപ്ലയൻസസിന്റെ ആറു വർഷങ്ങളിലെ നിക്ഷേപം 1100 കോടി രൂപയിലെത്തിയിരിക്കുകയാണ്. ഫുള്ളി ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ ഉത്പാദനം ഇരട്ടിയാക്കാനും പദ്ധതിയുണ്ടെന്ന് ഗോദ്റെജ് അപ്ലയൻസസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമൽ നന്ദി പറഞ്ഞു.
TAGS: Godrej Appliances |
News in this Section